Breaking News

കൊന്നക്കാട് മഞ്ജുച്ചാലിൽ വീട്ടിൽ നിന്നും വാറ്റുചാരായം പിടികൂടി പ്രതി അറസ്റ്റിൽ


കൊന്നക്കാട് കിടപ്പുമുറിലെ ഷെൽഫിൽ സൂക്ഷിച്ച വാറ്റ് ചാരായം വെള്ളരിക്കുണ്ട് സബ്ബ് ഇൻസ്പെക്ടർ എം വി.ഷിജുവും സംഘവും ചേർന്ന് പിടികൂടി. മഞ്ജുച്ചാൽ റോഡരികിൽ താമസിക്കുന്ന  കെ പി സുധാകരന്റെ വീട്ടിൽ വച്ച് വ്യാജ ചാരായം വാറ്റിയെടുത്തു വില്പന നടത്തി വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുമ്പു ഷെൽഫിൽ സൂക്ഷിച്ച ആറ് കുപ്പി വ്യാജ വാറ്റ് ചാരായം പിടികൂടിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരിശോധന സംഘത്തിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സി കെ.സരിത, രഞ്ജിത്ത്, എന്നിവരും ഉണ്ടായിരുന്നു.

No comments