Breaking News

ബാനം എൻഎസ്എസ് കരയോഗം വാർഷിക ജനറൽ ബോഡിയും, കുടുംബ സംഗമവും സംഘടിപ്പിച്ചു


പരപ്പ : കാഞ്ഞങ്ങാട് താലൂക്കിന് കീഴിൽപ്പെട്ട ബാനം എൻഎസ്എസ് കരയോഗ കുടുംബ സംഗമവും, ജനറൽ ബോഡിയും ,ഉയർന്ന വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ മെമ്പർ ബാലൻ മാസ്റ്റർ പരപ്പ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബാനം പ്രദേശത്തെ നിരവധി നായർ കുടുംബാംഗങ്ങളാണ് പരിപാടിയിൽ സന്നിഹിതരായത്. സാമ്പത്തിക സംവരണം ഇന്നത്തെ കാലത്തിൻറെ അടിസ്ഥാന ആവശ്യമാണെന്നും, ജോലിയിലും, വിദ്യാഭ്യാസ മേഖലയിലും 'സംവരണം' ലഭിക്കാത്തതിന്റെ പേരിൽ നിരവധി അഭ്യസ്തവിദ്യരായ നായർ യുവതി, യുവാക്കൾ സാമ്പത്തികമായി പടുകുഴിയിലേക്ക് പോകുന്ന പ്രവണതയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം കണ്ടു വരുന്നതെന്നും, എല്ലാവരെ പോലെ ടാക്സ് ഗവൺമെന്റിലേക്ക് കൊടുക്കുകയും , എന്നാൽ ആനുകൂല്യത്തിന്റെ കാര്യത്തിൽ അവരെ തഴയപ്പെടുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും, അതുകൊണ്ടുതന്നെഎല്ലാവർക്കും സ്വീകാര്യമായ സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെടുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. കരയോഗം സെക്രട്ടറി ബാബു  ബാനം സ്വാഗതം പറഞ്ഞു.

പ്രസിഡൻറ് ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വനിതാ സമാജം പ്രസിഡൻറ് കെ രാധ, സെക്രട്ടറി പി രജനി, കരയോഗം മുൻ സെക്രട്ടറി ചന്ദ്രൻ നായർ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. കരയോഗം എക്സിക്യൂട്ടീവ് അംഗം സി ജയചന്ദ്രൻ ചടങ്ങിന് നന്ദി പറഞ്ഞു.

No comments