Breaking News

തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ബദിയടുക്ക എക്സൈസ് റേഞ്ച് അധികൃതർ നടത്തിയ പരിശോധനയിൽ വാഷും ചാരായവും പിടിച്ചെടുത്തു

കാസർകോട്: തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് അധികൃതർ കർശന പരിശോധന ആരംഭിച്ചു.

ബദിയടുക്ക എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.ദിനേശനും സംഘവും പെരിയടുക്ക വനത്തിന് സമീപത്തുനിന്ന് 80 ലിറ്റർ വാഷും 2 ലിറ്റർ ചാരാ യവും പിടിച്ചെടുത്തു. ഒരു അബ്കാരി കേസ് രജിസ്റ്റർ ചെ യ്തു. പ്രതിയായി ആരെയും കണ്ടെത്താനായില്ല. പരിശോധ ന സംഘത്തിൽ ഇന്റലിജന്റ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എസ് ജേക്കബ്, രവീന്ദ്രൻ.എം.കെ, സിഇഓമാരായ മനോജ് പി, ജനാർദ്ദന എൻ, ഡ്രൈവർ രാധാകൃഷ്ണൻ.എം.കെ എ ന്നിവരുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എക്സൈസ് കാ സർകോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധന യിൽ 2.6 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു.

No comments