Breaking News

അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി മഹിളാ കോൺഗ്രസ്സ് ബളാൽ മണ്ഡലം വനിതാ ദിനം ആഘോഷിച്ചു


അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി മഹിളാ കോൺഗ്രസ്സ് ബളാൽ മണ്ഡലം വനിതാ ദിനം ആഘോഷിച്ചു യോഗത്തിൽ മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ബിൻസി ജെയിൻ അദ്ധ്യക്ഷത വഹിച്ചു .മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ശ്രീമതി മിനി ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം മുഖ്യപ്രഭാക്ഷണം നടത്തി. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബിന്ദു സാബു, ഡി.സി.സി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, മണ്ഡലം പ്രസിഡണ്ട് എം.പി ജോസഫ്, ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ലക്ഷ്മി തമ്പാൻ പഞ്ചായത്ത് മെമ്പർമ്മാരായ മോൻസി ജോയ്, പത്മ്മാവതി പി, ജസ്സി ചാക്കോ ,ശ്രീജ രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു. യോഗത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്ബളാൽ പഞ്ചായത്തിലെ 16 വാർഡുകളിലെയും ഹരിത കർമ്മ സേനാംഗങ്ങളെ മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആദരിച്ചു. വനിതാ ദിനത്തിൽ വിവിധ മേഖലകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും ശ്രീമതി സീന ജയേഷിനേയും ആദരിച്ചു. മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ, വാർഡ് പ്രസിഡണ്ടുമാർ, വാർഡ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

No comments