Breaking News

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി പത്രിക നല്‍കി


കാസര്‍കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപിയിലെ എം.എല്‍ അശ്വിനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം പ്രകടനമായി എത്തിയാണ് അശ്വിനി പത്രിക സമര്‍പ്പിച്ചത്. റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖരനാണ് പത്രിക ഏറ്റുവാങ്ങിയത്. ബിജെപി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, നേതാക്കളായ നാരായണ ഭട്ട്, സഞ്ജീവ ഷെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments