Breaking News

ബളാൽ കുഴിങ്ങാടും കൊന്നക്കാട് ബസ്സ്റ്റാൻഡിലും സ്ഥാപിച്ച ഹൈമാക്സ് ലൈറ്റ് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉത്ഘാടനം ചെയ്തു


കൊന്നക്കാട് : നാടിന്റെ ഏറെക്കാലത്തെ ആവശ്യമായിരുന്ന കൊന്നക്കാട് ബസ് സ്റ്റാൻഡിൽ ഹൈമാക്സ് ലൈറ്റ് ഇന്ന് മുതൽ പ്രകാശം പരത്തി തുടങ്ങും. ബസ് ജീവനക്കാരുടെയും വ്യാപരികളുടെയും നാട്ടുകാരുടെയും ആവശ്യത്തിനാണ് പരിഹാരം കാണുന്നത്. കാസറഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമാണം പൂർത്തിയാക്കിയ ഹൈമാക്സ് ലൈറ്റ്, രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉത്ഘാടനം ചെയ്തു.പൊതു പ്രവർത്തകനായ ഡാർലിൻ ജോർജ് കടവനും, പഞ്ചായത്ത്‌ അംഗം പി സി രഘു നാഥനും, വിൻസെന്റ് കുന്നോലയും ചേർന്ന് വ്യാപാരികളിൽ നിന്നും, ബസ് ജീവനക്കാരിൽ നിന്നും, നാട്ടുകാരിൽ നിന്നും ഉപ്പ് ശേഖരിച്ച് എം പി രാജ്മോഹൻ ഉണ്ണിത്താന് നിവേദനം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലൈറ്റ് അനുവദിച്ചത്. 

കൂടാതെ ബളാൽ പഞ്ചായത്തിലെ കുഴിങ്ങാട്ട്  പട്ടിക വർഗ്ഗ കോളനിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം. പി. അനുവദിച്ച ഹൈമാസ് ലൈറ്റ് ഉത്ഘാടനം ചെയ്തു .

ഉത്ഘാടന വേളയിൽ ബളാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം , ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അന്നമ്മ മാത്യു,പഞ്ചായത്ത്‌ അംഗങ്ങൾ ആയ  പി സി രഘു നാഥൻ,മോൻസി ജോയ്,ബിൻസി ജെയിൻ, ഡി സി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എം പി ജോസഫ്,ഡാർലിൻ ജോർജ് കടവൻ, എ ടി ബേബി,ലിബിൻ ആലപ്പാട്ട്,വിനു  തോട്ടൊൻ,ഷാജി എന്നിവർ പങ്കെടുത്തു.

No comments