Breaking News

ബിരികുളത്ത് നേത്ര പരിശോധനാ ക്യാമ്പ് നടത്തി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി ഉദ്ഘാടനം ചെയ്തു


ബിരിക്കുളം : ബിരിക്കുളം നവോദയ പുരുഷ സ്വയം സഹായ സംഘം, നവോദയ വായനശാല , നവോദയ സംഘം വനിതാവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാവുങ്കാൻ മാം ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹായത്തോടെ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു . പ്രശസ്ത നേത്രരോഗവിദഗ്ധൻ .ഡോ സുകുമാരൻ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ചിത്രലേഖ , കെ.പി.വിനോദ് വി, ശ്യാമള കെ , എം ശശിധരൻ , പി.രാഘവൻ , സതീഷ് ബാബു , രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

No comments