Breaking News

കിനാനൂർ-കരിന്തളം കൂടോലിൽ മഹാശിലാ കാലഘട്ടത്തിലെ സ്മാരകങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി


കരിന്തളം : കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കൂടോൽ എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മഹാശിലാ കാലഘട്ടത്തിലെ സ്മാരകങ്ങളായ ചെകല്ലറകളും കുടിലുകൾ നിർമാക്കാനായി നിർമ്മിച്ച കാൽ കുഴികളും (പോസ്റ്റ് ഹോൾസ്) സമീപത്തുള്ള പി ലാത്തടം തട്ടിൽ തൊപ്പിക്കല്ലും കണ്ടെത്തി. പ്രാദേശിക പുരാവസ്തു

നിരീക്ഷകനായ സതീശൻ കാളിയാനം അറിയിച്ചതനുസരിച്ച് പ്രദേശം സന്ദർശിച്ച കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്ര വിഭാഗം അധ്യാപകനും ചരിത്ര ഗവേഷകനുമായ ഡോ നന്ദകുമാർ കോറോത്ത് പ്രദേശവാസികളായ സതീശൻ കാളിയാനം, ജോസ് ടി. വർഗ്ഗീസ്, കെ.രാജേഷ് എന്നിവരുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് മഹാശില സ്മാരകങ്ങൾ കണ്ടെത്തിയത്.

ഒരു തൊപ്പിക്കല്ലും തുറന്ന നിലയിലുള്ള ഒരു ചെങ്കല്ലറയും തുറക്കാത്ത മൂന്ന് ചെകല്ലറകളും നാല് കുടിലുകളുടെതെന്ന് കരുതാവുന്ന കാൽ കുഴികളുമാണ് കണ്ടത്തിയത്. ചെങ്കല്ലറകളിൽ കവാടം തുറക്കപ്പെട്ട നിലയിലുള്ള ചെങ്കല്ലറയിൽ മുകൾ ഭാഗത്ത് മധ്യത്തിൽ സാധാരണയായി കാണാറുള്ള അടപ്പോടുകൂടിയ വൃത്താകൃതിയിലുള്ള സുഷിരം നിർമ്മിച്ചിട്ടില്ല എന്നുള്ളതും മുകൾ ഭാഗത്ത് സമചതുരാകൃതിയിൽ പതിനഞ്ച് അടി നീള ത്തിലും വീതിയിലും നാലു മൂലകളിലായി കാൽ കുഴികൾ ഉണ്ട് എന്നുള്ളതും വളരെയേറെ ചരിത്ര പ്രാധാന്യമുള്ള കണ്ടെത്തലാണ്. 


No comments