Breaking News

ദുരിതമനുഭവിക്കുന്ന മുസ്ലീം കുടുംബത്തിന് മഞ്ഞടുക്കം ഭഗവതീ ക്ഷേത്രത്തിൻ്റെയും മൂകാംബിക കരുണ്യയാത്രയുടേയും സഹായഹസ്തം


പാണത്തൂർ: പാണത്തൂർ മഞ്ഞടുക്കം കോവിലകം ശ്രീ തുളൂർവ്വനത്ത് ഭഗവതീ ക്ഷേത്ര കളിയാട്ട മഹോത്സവ സന്നിധിയിൽ കാരുണ്യത്തിൻ്റെ കരസ്പർശം. മൂകാംബിക കാരുണ്യ യാത്രയുടേയും ക്ഷേത്ര ട്രസ്റ്റി കാട്ടൂർ വിദ്യാധരൻ്റെയും കാരുണ്യ വിഹിതം ചേർത്ത് രോഗ ദുരിതമനുഭവിക്കുന്നവരും 3 പിഞ്ചു കുഞ്ഞുങ്ങളുമുൾപ്പെടുന്ന അബ്ദുൾ ലത്തീഫിൻ്റെ കുടുംബത്തിന് ഒരു വർഷത്തേക്ക് വീട്ടുവാടകയ്ക്കും വീട്ടു ചിലവുകൾക്കാമായി കാരുണ്യനിധി കൈമാറിയത്. അപകടത്തിൽ പരിക്ക് പറ്റി ജോലിക്ക് പോകാൻ പോലും കഴിയാത്ത അബ്ദുൾ ലത്തീഫിനും സ്വന്തമായി വീടില്ല .മഞ്ഞടുക്കം ഭഗവതീ ക്ഷേത്രത്തിനു സമീപത്താണ് ഇവർ താമസിക്കുന്നത്.

No comments