Breaking News

ഒടയംചാൽ കോടോത്ത് സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു


ഒടയംചാൽ: കോടോത്ത് പാലത്തിങ്കാൽ സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഓട്ടോ ഡ്രൈവർ സി ജെ.കൃഷ്ണൻ - ബാലാമണി ദമ്പതികളുടെ മകൻ മനോജ് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട മനോജിനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. ഭാര്യ: ദിൽഷ ,സഹോദരങ്ങൾ: ഉദയൻ, മഹേഷ്.

No comments