Breaking News

സഹചാരി അവാർഡിൻ്റെ തിളക്കത്തിൽ മാലോത്ത് കസബ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ്


മാലോം : ഭിന്നശേഷിക്കാരെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സാമൂഹ്യനീതി വകുപ്പ്(കേരള സർക്കാർ) ഏർപ്പെടുത്തിയ സഹചാരി അവാർഡിന് 2023- 24 വർഷത്തിൽ കാസർഗോഡ് ജില്ലയിൽ നിന്നും ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മാലോത്ത് കസബയിലെ എസ്പിസി യൂണിറ്റ് അർഹമായി. സാധാരണ പഠന ജീവിതത്തിന് സാഹചര്യമില്ലാത്ത കുട്ടികളെ അവരുടെ വീടുകളിൽ സന്ദർശിച്ചു, വേണ്ട പഠന സഹായങ്ങൾ കസബ എസ് പി സി യൂണിറ്റ് നൽകിയിരുന്നു.കഴിഞ്ഞ രണ്ടു വർഷങ്ങളിലായി സ്കൂളിൻറെ സമീപപ്രദേശത്തെ വാർഡുകളിലെ മുഴുവൻ കിടപ്പ് രോഗികളെയും കേഡറ്റുകൾ,

ബളാൽ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തകരോടൊപ്പം സന്ദർശിക്കുകയും അവർക്ക് സമ്മാനങ്ങളും മറ്റും നൽകുകയും ചെയ്തു. അഗതി മന്ദിരങ്ങളിലും സ്പെഷ്യൽ സ്കൂളിലും 

സ്നേഹവിരുന്ന് നൽകുക, ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറുക എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികൾ കസബ എസ് പി സി എല്ലാ വർഷങ്ങളിലും നടപ്പിലാക്കി വരുന്നു.മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ജില്ലയിലെ എൻ സി സി, എൻ എസ് എസ്, എസ് പി സി സംഘടനകളെയാണ് സഹചാരി അവാർഡിനായി പരിഗണിക്കുന്നത്.

     സമൂഹനന്മ മുൻനിർത്തിയുള്ള ഒട്ടേറെ പ്രവർത്തികൾ കാഴ്ചവെക്കുന്ന മാലോത്ത് കസബ എസ് പി സി യുണിറ്റ് 

സമൂഹത്തിന് നല്ലൊരു മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ് കാസറഗോഡ് ജില്ലാ ഓഫീസർ ആര്യ പി രാജ് അഭിപ്രായപ്പെട്ടു. മാലോത്ത് കസബ സ്കൂളിലെ എസ്പിസിയുടെ ചുമതല വഹിക്കുന്ന ജോജിത പി ജി സ്കൂളിന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി.

No comments