Breaking News

എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു


കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി  കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ  കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു.  ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഭൂപേഷ്, പരപ്പ ബ്ലോക്ക്  പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, കോടോം ബേളൂർ   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  എൻ എസ് ജയശ്രീ,ഡെ മെഡിക്കൽ ഓഫീസർ ഗീത ഗുരുദാസ്  കാസർഗോഡ് വികസന പാക്കേജ്  സ് പെഷ്യൽ ഓഫീസർ വി ചന്ദ്രൻ,ബെന്നി,പി അനിൽകുമാർ,യു തമ്പാൻ നായർ ടി കെ രാമചന്ദ്രൻ,എം ബാലക്യഷ്ണൻ മാണിയൂർ,ഷാഹുൽ ഹമീദ് എന്നിവർ ആശംസയറീച്ച് സംസാരിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് പി ശ്രീജ സ്വാഗതവും  എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം  മെഡിക്കൽ ഓഫീസർ ഡോ.വി കെ ഷിൻസി നന്ദിയും പറഞ്ഞു.                                     

No comments