Breaking News

തോട്ടിൽ വീണ് പരിക്കേറ്റ വയോധികൻ മരിച്ചു

രാജപുരം: തോട്ടിൽ വീണ് പരിക്കേറ്റ വൃദ്ധൻ മരിച്ചു. കോടോം എരംകൊടലിലെ കുഞ്ഞിരാമനാണ് (68) മരിച്ചത് . 

കഴിഞ്ഞ മാസം 29 ന് വൈകുന്നേരം വീടിന് സമീപം തോട്ടിൽ കുളിക്കാൻ പോയപ്പോഴാണ് വീണത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞ് വരവെ  ഇന്നലെ രാത്രിയാണ് മരണം. രാജപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: ശാരദ, മക്കൾ: രമ്യ, രഞ്ജിത്ത്, രജിത്ത്. മരു മക്കൾ: രതീഷ്, സുമിത്. സ ഹോദരങ്ങൾ: നാരായണൻ, കൃഷ്ണൻ, ചന്ദ്രൻ, ശേഖരൻ, ഭാരതി.

No comments