Breaking News

കേരള കേന്ദ്ര സർവകലാശാലയിൽ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു എഴുത്തുകാരിയും ചലച്ചിത്ര നടിയുമായ സി.പി ശുഭ ഉദ്ഘാടനം ചെയ്തു


പെരിയ: കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗം പെണ്മ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. സ്ത്രീ സര്‍ഗ്ഗാത്മകത എന്ന വിഷയത്തില്‍ നടന്ന സംവാദം, ചലച്ചിത്ര നടിയും എഴുത്തുകാരിയും നാടകപ്രവര്‍ത്തകയും അധ്യാപികയുമായ സി.പി. ശുഭ ഉദ്ഘാടനം ചെയ്തു. കഥാകാരി ബിന്ദു മരങ്ങാട്, മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. ആര്‍. ചന്ദ്രബോസ്, പാര്‍വതി പി. ചന്ദ്രന്‍, ഊര്‍മ്മിള, ആര്‍ദ്ര നായര്‍ എന്നിവര്‍ സംസാരിച്ചു. നാടന്‍ പാട്ടുകലാകാരി പ്രണവ്യ രമേശ് പനയാലും സംഘവും അവതരിച്ച നാടന്‍ പാട്ടുമേളയും നടന്നു.

No comments