Breaking News

ദയാ ഫൗണ്ടേഷൻ ഇടം ചൈൽഡ് ഡെവലപ്മെന്റ് സെന്റർ നീലേശ്വരത്ത് വനിതാദിനാഘോഷം സംഘടിപ്പിച്ചു


നീലേശ്വരം: ദയാ ഫൗണ്ടേഷന്റെ ഭാഗമായ ഇടം ചൈൽഡ് ഡെവലപ്മെന്റ് സെന്റർ വനിതാദിനാഘോഷം സംഘടിപ്പിച്ചു. നീലേശ്വരം ചിറപ്പുറം ജീവൻ വിദ്യാഭ്യാസ സ്കൂൾ കോമ്പൗണ്ടിലെ ഇടം തെറാപ്പി സെന്ററിൽ വച്ച് ഇടം വർക്കിംഗ് കമ്മിറ്റി പ്രസിഡണ്ട് ഡോ.വി. സുരേശ ന്റെ അധ്യക്ഷതയിൽ ലോകപ്രശസ്ത ശില്പി ശ്രീ കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് നേവൽ കമാൻഡറും സാമൂഹ്യ പ്രവർത്തകയുമായ പ്രസന്ന ഇടയില്ലo മുഖ്യാതിഥിയായിരുന്നു. ദയാ ഫൗണ്ടേഷൻ ചെയർമാനും  പ്രശസ്ത സാമൂഹ്യപ്രവർത്തകയുമായ ദയാബായി വനിതാദിന സന്ദേശം നൽകി. ശാരീരിക പരിമിതികളെ സമചിത്തതയോടെ നേരിട്ട് സാഹിത്യത്തിലും ചിത്രരചനയിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച  സതി കൊടക്കാട്,ജിഷ ആലക്കോട് എന്നിവരെ ചടങ്ങിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് വാർഡ് കൗൺസിലർ  ഇ.അശ്വതി, മുൻ കോട്ടയം ജില്ലാ കലക്ടർ ശ്രീമതി ജയശ്രീ,  ഉഷ ശശി മേനോൻ എന്നിവർ സംസാരിച്ചു. ഇടംതെറാപ്പി സെന്ററിലെ അമ്മമാർക്ക് വേണ്ടി  ശ്രീ പ്രമോദ് അടുത്തിലയുടെ നേതൃത്വത്തിൽ ഒരു ഏകദിന ശില്പശാലയും, സെന്ററിലെ കുട്ടികൾക്ക് വേണ്ടി പ്രമുഖ സൈക്കോളജിസ്റ്റ് താനിയ കെ ലീലയുടെ മേൽനോട്ടത്തിൽ ഒരു ഗ്രൂപ്പ് തെറാപ്പിയും  അമ്മമാരുടെയും കുട്ടികളുടെയും കലാപരിപാടികളും വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ഇടം വർക്കിംഗ് കമ്മിറ്റി സെക്രട്ടറി സി.സതീശൻ സ്വാഗതവും ട്രഷറർ സി. പ്രഭാകരൻ നന്ദിയും പ്രകാശിപ്പിച്ചു. ഇടം വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ പി. സുനിൽകുമാർ,സി എം രവീന്ദ്രൻ നായർ, സജീവൻ വെങ്ങാട്ട്, ശ്രീനാഥ് ശശി, പ്രീത സുധീഷ്, എം എ മാത്യൂ (ഡിവൈഎസ്പി കാസറഗോഡ്), സി. എം. അശോക് കുമാർ, സായി ദാസ്,  സി വി പ്രകാശൻ, പി. പി. ജാനകി ടീച്ചർ, ഇടം, ദയ ഫൌണ്ടേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments