വേനൽ ശക്തമായതോടെ മലയോരത്തെ പുഴകളിൽ നീരൊഴുക്ക് ദുർബലം; വരൾച്ചയിലേക്ക്...
വെള്ളരിക്കുണ്ട് : വേനൽ കഠിനമായതോടെ മലയോരത്തെ തോടുകളിലും പുഴകളിലും നീരൊഴുക്ക് കുറഞ്ഞ് വറ്റിത്തുടങ്ങി. പ്രധാന പുഴയായ ചൈത്രവാഹിയും വരണ്ടുതുടങ്ങി. ഒട്ടേറെ ആളുകൾ കുളിക്കാനും മറ്റും ആശ്രയിക്കുന്നത് ഈ പുഴയെയാണ്. കൊന്നക്കാട് മുതൽ കുന്നുംകൈ വരെ നീണ്ടുകിടക്കുന്ന പുഴയുടെ അരികിലുള്ള മുളകളും ആറ്റുവഞ്ചി ഉൾപ്പെടെയുള്ള മരങ്ങളും അനധികൃതമായി മുറിച്ച് മാറ്റിയതും, ഇരുകരകളിലുമുള്ള ജലമൂറ്റലുമാണ് നീരൊഴുക്ക് കുറയാൻ കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. മുൻ വർഷങ്ങളി തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി തോടുകളിൽ താൽക്കാലിക തടയണ നിർമിച്ച് വെള്ളം കെട്ടിനിർത്താറുണ്ടായിരുന്നെങ്കിലും ഇത്തവണ ഉണ്ടായില്ല.
ഓരോ പഞ്ചായത്തിലും ചെറുതോടുകളിൽ നൂറുകണക്കിന് ചെക് ഡാമുകൾ നിർമിച്ചിട്ടുണ്ടെങ്കിലും പലകയിട്ട് വെള്ളം തടഞ്ഞ് നിർത്തിയത് വിരലിൽ എണ്ണാവുന്ന ചുരുക്കം ചെക്ക് ഡാമുകളിൽ മാത്രം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2014ൽ
ചൈത്രവാഹിനി പുഴയിൽ നിർമിച്ച എരുമകയം ക്രോസ് ബാർ ക ബിജിനും തടയണ സ്ഥാപിച്ച് വെള്ളം കെട്ടിനിർത്താൻ സംവിധാനമൊരുക്കിയിട്ടില്ല. ഇവിടെ വെള്ളം കെട്ടിനിർത്തിയാൽ 1200 ഹെക്ടറിലധികം കൃഷിസ്ഥലത്ത്
ജലസേചനമൊരുക്കാവുന്നതാണ്. കൂടാതെ സമീപ പ്രദേശങ്ങളി കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയർത്താനും കഴിയും
No comments