Breaking News

കാഞ്ഞങ്ങാട്ട് രണ്ട് യുവാക്കൾ തീവണ്ടി തട്ടി മരിച്ച നിലയിൽ


അതിഞ്ഞാൽ മാപ്പിള സ്കൂളിന് സമീപത്ത് റെയിൽവേ ട്രാക്കിൽ രണ്ട് യുവാക്കളെ തീവണ്ടി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് അരികിൽ നിന്ന് കണ്ടെത്തിയ എടിഎം കാർഡിൽ സന്ദേഹ് മാലിക്ക് എന്ന പേരാണുള്ളത്. മരിച്ച ഇരുവരും അന്യസംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് പാളം മുറിച്ചു കടക്കുന്നതിനിടയിൽ രണ്ടു ഭാഗത്തുനിന്നും വന്ന രണ്ട് തീവണ്ടികളാണ് ഇവരെ തട്ടിയത് എന്നാണ് സംശയിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി

No comments