Breaking News

ഡ്രൈവർ വാഹനത്തിൽ മരിച്ച നിലയിൽ:  നീലേശ്വരം ചിറപ്പുറത്തെ എ.മൊയ്തു വാണ് മരിച്ചത്




നീലേശ്വരത്തെ ആദ്യകാല ഓട്ടോ,ടാക്സി ഡ്രൈവർ ചിറപ്പുറത്തെ എ.മൊയ്തു( 51)വിനെ ഓട്ടോ ടെമ്പോയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് പാലക്കാട്ട് ചീർമ്മക്കാവിനടുത്ത് വാഹനത്തിൻ്റെ ഉള്ളിൽ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നൂ.

നീലേശ്വരത്തെ ആദ്യകാല സൈക്കിൾ ഷോപ്പ് ഉടമ ചിറപ്പുറത്തെ എം.കെ കുഞ്ഞബ്ദുള്ളയുടെയും ആയിഷുവിന്റെയും മകനാണ്. ഭാര്യ സുമയ്യ (കല്ലുരാവി ).മക്കൾ: മുഹമ്മദ് ഇജാസ്, നഹല. സഹോദരങ്ങൾ നസീർ (ഓട്ടോറിക്ഷ ഡ്രൈവർ), റസിയ, നസീമ,( ഇരുവരും ചിറപ്പുറം) സമീറ ( ചായ്യോത്ത്).

No comments