Breaking News

നീലേശ്വരം ബസ് സ്റ്റാന്റിൽ ശ്രീകൃഷ്ണ ലോട്ടറി സ്റ്റാൾ നടത്തിയിരുന്ന ടി.കുഞ്ഞിരാമൻ 77 അന്തരിച്ചു


നീലേശ്വരം: ബസ് സ്റ്റാന്റിൽ ശ്രീകൃഷ്ണ ലോട്ടറി സ്റ്റാൾ നടത്തിയിരുന്ന ചാത്തമത്ത് സ്വദേശി കാഞ്ഞങ്ങാട് സൗത്തിലെ ടി.കുഞ്ഞിരാമൻ 77 അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് കാഞ്ഞങ്ങാട് സൗത്തിലെ സമുദായ ശ്മശാനത്തിൽ. ഭാര്യ: കോയിത്താറ്റിൽ നാരായണി. മക്കൾ: പ്രദീപ് കുമാർ ( ദുബായ്), പ്രശാന്ത് കുമാർ ശ്രീകൃഷ്ണ ലോട്ടറി സ്റ്റാൾ ആന്റ് കൂൾബാർ, നീലേശ്വരം), ശ്രീനിധി (ഡിആർഡിഒ, ബെംഗളൂരു), ശ്രീലാൽ (വിദ്യാഭ്യാസ വകുപ്പ്), പരേതയായ സീമ. മരുമക്കൾ: അച്യുതൻ (പാക്കം), കെ.രമ്യ (നീലേശ്വരം), സുമ (മുള്ളേരിയ), ലക്ഷ്മി, പ്രിയംവദ. സഹോദരങ്ങൾ: ജാനകി (നടക്കാവ്), ശ്രീധരൻ (ചെറുവത്തൂർ), ടി.സുധാകരൻ (റിട്ട. കേരള സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക്), രാജൻ (കാസർകോട് മുനിസിപ്പാലിറ്റി), പരേതനായ അമ്പാടി.നീലേശ്വരം മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റും കർഷക കോൺഗ്രസ് പ്രസിഡന്റും ആയിരുന്നു.

No comments