Breaking News

താലൂക്കിലെ മുഴുവൻ പെട്രോൾ പമ്പുകളിലും ഉപഭോക്താക്കൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം ; വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പമ്പുകളിൽ പരിശാധന നടത്തി


വെള്ളരിക്കുണ്ട് : താലൂക്കിലെ മുഴുവൻപെട്രോൾ പമ്പുകളിലും ഉപഭോക്താക്കൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതും ആയത് സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാൻ നൽകേണ്ടതാണെന്നം പെട്രോൾ പമ്പുടമകളെ അറിയിക്കുന്നു. കുടിവെള്ളം , ഫസ്റ്റ് എയ്ഡ് കിറ്റ്, ഫ്രി എയർ, വൃത്തിയുള്ളതം അടച്ചുറപ്പുള്ളതുമായ ടോയ്ലറ്റ് , ഇന്ധന ഗുണമേൻമ പരിശോധിക്കുന്നതിനുള്ള സൗകര്യം എന്നിവയാണ് നിർബന്ധമായും ഉണ്ടാവേണ്ടത്. കൂടാതെ പരാതി പുസ്തകം, സെയിൽസ് ഓഫിസറുടെ വിലാസം ഫോൺ നമ്പർ എന്നിവയും വേണം. 

നോസിലിൽ നിന്നുള്ള ഇന്ധനത്തിൻ്റെ യഥാർത്ഥ അളവ് പരിശോധിക്കാനായി അളവ് തൂക്ക വകുപ്പ് മുദ്രണം ചെയ്ത 5 ലിറ്ററിൻ്റെ പാത്രം ഉപഭോക്താവ് ആവശ്യപ്പെട്ടാൽ നൽകേണ്ടതുമാണ്.
ഈ സൗകര്യങ്ങൾ ലഭ്യമാണ് എന്നത് ഉപഭോക്താക്കൾ എളുപ്പത്തിൽ കാണുന്ന സ്ഥലത്ത് ബോർഡിൽ എഴുതി വെക്കേണ്ടതുമാണ്. കൂടാതെ മുഴുവൻ പമ്പുകളിലും പരാതി പുസ്തകം സൂക്ഷിക്കേണ്ടതും നിർബന്ധമായും ഉപഭോക്താക്കൾക്ക് കാഷ് മെമ്മോ (ബിൽ ) നൽകേണ്ടതുമാണ്. മേൽ പറഞ്ഞവ ഉറപ്പാക്കാനായി പമ്പുകളിൽ പരിശോധനകൾ നടത്തുന്നതും ക്രമക്കേടുകൾ കണ്ടെത്തിയാൽ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതുമാണ്. കാലാവധിയുള്ള ഫയർ എക്സ്റ്റിoഗ് ഷറും ആയത് പ്രവർത്തിക്കാൻ അറിയുന്ന ടെയിൻ ഡ് ജീവനക്കാരും ഉണ്ടായിരിക്കേണ്ടതുമാണ്.
ഒടയം ചാലിലെ ഏകെ. ഫ്യൂയൽസ് പെ ടോൾ പമ്പിൽ ഇന്ന് താലൂക്ക്സപ്ലൈ ഓഫിസറും റേഷനിംഗ ഇൻസ്പക്ടറും അടങ്ങുന്ന സംഘം പരിശോധന നടത്തിയിട്ടുണ്ട്. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫിസർ സജീവൻ. ടി സി ,റേഷനിംഗ് ഇൻസ്പെക്ടർ ജാസ്മിൻ കെ ആൻ്റെണി , സവിദ് കുമാർ. കെ എന്നിവർ പങ്കെടുത്തു. പരിശോധനയിൽ കണ്ടെത്തുന്ന ക്രമക്കേടുകൾ മേൽ നടപടികൾക്കായി റിപ്പോർട്ട് ചെയ്യുന്നതാണ്.

No comments