Breaking News

വീടിന്റെ ടെറസിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു:  കാഞ്ഞങ്ങാട് കണ്ടംകടവിലെ കെ. ശരത് ആണ് മരിച്ചത്


കാഞ്ഞങ്ങാട് : വീടിന്റെ ടെറസിൽ കിടന്നുറങ്ങിയ കെട്ടിട നിർമ്മാണ തൊഴിലാളിയായ യുവാവ് താഴെ വീണ് മരിച്ചു. കാഞ്ഞങ്ങാട് ആവി കണ്ടംകടവിൽ താമസിക്കുന്ന ഗൗരിയുടെ മകൻ കെ. ശരത് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 നും ഇന്ന് പുലർച്ചെ രണ്ടു മണിക്കും ഇടയിലുമാണ് സംഭവം. ചൂട് കാരണം വീടിന്റെ ടെറസിൽ ഉറങ്ങിയിരുന്ന ശരത് അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർച്ചറിൽ .പരേതനായ സുരേന്ദ്രനാണ് പിതാവ്. ഏകസഹോദരി:ശരണ്യ.

No comments