Breaking News

ഇന്ന് പെസഹാ വ്യാഴം; ക്രിസ്തുവിൻറെ അന്ത്യ അത്താഴ ഓർമ്മ പുതുക്കി ക്രൈസ്തവർ


വെള്ളരിക്കുണ്ട് : യേശു ക്രിസ്‌തുവിന്‍റെ അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. വിശുദ്ധിയുടെയും ത്യാഗത്തെയും സ്മരണയിൽ ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടക്കും. മലയോരത്തെ വിവിധ ആരാധനാലയങ്ങളിലും പെസഹ ആചരിച്ചു.


ക്രിസ്തു തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്ക് ഒപ്പം അന്ത്യ അത്താഴം കഴിച്ചിരുന്നു. ഈ നിമിഷത്തിന്റെ ഓർമ്മ പുതുക്കലിന് വേണ്ടിയാണ് ക്രൈസ്തവർ പെസഹ ആചരിക്കുന്നത്. അന്ത്യ അത്താഴ വേളയിൽ വീഞ്ഞും അപ്പവും കൃത്യമായി പകുത്തു നൽകി യേശു വിശുദ്ധ കുർബാന സ്ഥാപിച്ച ദിവസം കൂടി ആണ് പെസഹ വ്യാഴം എന്ന് പറയുന്നത്.


കുടുംബങ്ങളില്‍ വൈകുന്നേരം പെസഹ അപ്പം മുറിക്കും. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളില്‍ വെച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് ''പെസഹ പാലില്‍'' മുക്കി ഏറ്റവും പ്രായം കൂടിയ വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്‍കുന്നു. 

യേശു തന്‍റെ അപ്പോസ്‌തോലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്‍റെ ഓര്‍മക്കായാണ് ഈ ആചാരം അനുഷ്‌ഠിച്ചു വരുന്നത്. ദു:ഖവെള്ളിയാഴ്‌ചയായ നാളെ ദേവാലയങ്ങളിൽ കുരിശിന്‍റെ വഴിയും പ്രത്യേക പ്രാര്‍ഥനകളും നടക്കും.

No comments