ഉപ്പളയില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 6 പവന്‍ സ്വര്‍ണ്ണവും 75000 രൂപയും കവര്‍ന്നു
ഉപ്പളയില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 6 പവന്‍ സ്വര്‍ണ്ണവും 75000 രൂപയും കവര്‍ന്നു. മുന്‍ കപ്പല്‍ ജീവനക്കാരനായ മജലിലെ റഫീഖിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. റഫീഖും കുടുംബവും ഉംറ നിര്‍വഹിക്കാന്‍ പോയിരിക്കുകയാണ്. പതിവ് പരിചരണത്തിനായി അടുത്തുള്ള ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. വീടിനകത്ത് സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവ വിച്ഛേദിച്ച നിലയിലാണ്.
No comments