Breaking News

പെരിയ ബസാറിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം ; 7പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : ഭക്ഷണം കഴിക്കാൻ എത്തിയവരും ഹോട്ടൽ ജീവനക്കാരും തമ്മിലുള്ള സംഘർഷത്തിൽ യുവതിയും കുട്ടികളും ഉൾപ്പെടെ 7പേർക്ക് പരിക്കേറ്റു. പെരിയ ബസാറിലെ ഫുഡ് പാലസ് ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷം നടന്നത്.

ബേഡഡുക്ക ബിംബുങ്കാൽ സ്വദേശികൾ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാൻ കൊടുത്ത പാത്രം കുട്ടിയുടെ കൈയിൽ നിന്നും വീണ് പൊട്ടിയ സംഭവമാണ് സംഘർഷത്തിന് തുടക്കം. ഇതിനെ തുടർന്നാണ് ഹോട്ടൽ ജീവനക്കാരും ഭക്ഷണം കഴിക്കാൻ എത്തിയവരും തമ്മിൽ വാക്കേറ്റവും അടിപിടിയും നടന്നത്. സംഭവത്തിൽ ബേഡഡുക്ക ബീംബുങ്കാൽ സ്വദേശികളായ ബി. കെ. സരീഷ്,മിഥുൻ, ശരത്ത്, ശ്രീന, ഹോട്ടലുടമ അമ്പലത്തറയിലെ പി നിസാറിന്റെ മകൻ മുഹമ്മദ് നസീമിനും പരിക്കേറ്റു. സരീഷിനെ തള്ളി താഴെയിട്ടും ബന്ധുവിന്റെ മകൻ മിഥുനിനെ ചവിട്ടി വീഴ്ത്തിയും അയൽവാസിയായ ശരത്തിന്റെ കാലിന് കല്ല് കൊണ്ട് കുത്തിയും ശരത്തിന്റെ ഭാര്യ ശ്രീനയേയും രണ്ട് മക്കളേയും കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായും സരീഷ് ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഓഡർ നൽകിയ ഭക്ഷണം നൽകാൻ വൈകിയ വിരോധത്തിൽ ഹോട്ടൽ ഉടമയുടെ മകൻ മുഹമ്മദ് നാസിമിനെ തടഞ്ഞു നിർത്തി കൈ കൊണ്ട് അടിക്കുകയും ഭക്ഷണം കഴിക്കാൻ വന്നവരെ അടിച്ചും കല്ലെറിഞ്ഞു പരിക്കേൽപിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത പറഞ്ഞും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും പ്രതികൾ ഹോട്ടലിലെ മേശയുടെ ഗ്ളാസും പ്ളേറ്റുകളും ഹോട്ടൽ ഗ്ളാസും അടിച്ചു പൊളിച്ചതിൽ 20000 രൂപയുടെ നാശം . സംഭവിച്ചുമെന്ന് ഹോട്ടൽ ഉടമ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ഇരു പരാതികളിലായി ഒമ്പത് പേർക്കെതിരെ ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments