Breaking News

കാരാട്ട് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : കാരാട്ട് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.കാരാട്ട് ബദർ മസ്ജിദ് ഉസ്താദ് സൈനുൽ ആബിദ്,അൻവർ. എം.കെ, ശ്രീ കാരാട്ട് ചാമുണ്ഡേശ്വരീ ഗുളികൻ ദേവസ്ഥാന ഭാരവാഹികളായ ബാബു. ടി.എൻ, രാജൻ . പി, കനകപ്പള്ളി സെന്റ്: മാർട്ടിൻ ഡി പോറസ് ചർച്ച് കാരാട്ട് വാർഡ് അംഗം മിനി പുഞ്ചക്കര,പരപ്പ വിമലഗിരി ചർച്ച് കാരാട്ട് വാർഡ് പ്രതിനിധി ജിൻസ്, ക്ലബ്ബ് രക്ഷാധികാരി സമിതി അംഗം ഗിരീഷ് കാരാട്ട് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് അനീഷ് കുമാർ സി.എ.സിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ക്ലബ്ബ് സെക്രട്ടറി സോണി.കെ.വി സ്വാഗതവും ഷിഹാബ്.കെ.പി നന്ദിയും രേഖപ്പെടുത്തി.

No comments