Breaking News

കാസർഗോഡ് പാർലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കും ; കേരള കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി


വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രവർത്തക സമിതി യോഗം വെള്ളരിക്കുണ്ട് ആർ.പി.എസ് ഹാളിൽ വച്ച് നടന്നു. ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് ടോമി കുരുവിളനി അധ്യക്ഷത വഹിച്ചു. യോഗം ജില്ലാ പ്രസിഡണ്ട് ശ്രീ ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് പാർലമെന്റ് മണ്ഡലം  രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി പാർട്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് യോഗം തീരുമാനിച്ചു. കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയി മാരിയാടിയിൽ . ജില്ല വൈസ് പ്രസിഡണ്ട് സക്കറിയസ് വടാനാ ജില്ലാ സെക്രട്ടറി ബിനോയ് വള്ളോ പള്ളി ഫ്രാൻസിസ് കാടൻ കാവിൽ തുടങ്ങിയവർസംസാരിച്ചു.

No comments