Breaking News

കിഡ്നി രോഗത്താൽ കിടപ്പിലായ കൊന്നക്കാട് തേങ്കയത്തെ വീട്ടമ്മ ഉദാരമതികളുടെ സഹായം തേടുന്നു കട്ടിലും ഭക്ഷ്യസാധനങ്ങളും എത്തിച്ചു നൽകി മാലോത്തെ വ്യാപാരി


കൊന്നക്കാട് :  ബളാൽ പഞ്ചായത്തിലെ വാർഡ് 9 കൊന്നക്കാട് തേങ്കയം പുളിങ്ങോത്ത് വീട്ടിൽ കുഞ്ഞികൃഷ്ണന്റെ ഭാര്യ അനിത പതിനഞ്ച് വർഷത്തിലതികമായി ഇരു കിഡ്നിയും തകരാറിലായി ചികിൽസയിലാണ് ആഴ്ച്ചയിൽ മൂന്ന് തവണ കണ്ണൂർ പരിയാരം  മെഡിക്കൽ കോളേജിൽ ഡയാലിസിസ് ചെയ്തു വരുന്നു 

പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന ഈ കുടുംബത്തിന് ഡയാലിസിസ് ചെയ്യാൻ പോയി വരുന്ന വാഹന സൗകര്യവും മരുന്നുമല്ലാതെ മറ്റ് സഹായമൊന്നും പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും ലഭിക്കുന്നില്ല. കൂലിപണിക്കാരനായ ഭർത്താവ് കുഞ്ഞികൃഷ്ണന് കൂലിപണിക്ക് പോലും കൃത്യമായി പോകാൻ സാധിക്കാത്ത അവസ്ഥയാണ്


ആഴ്ച്ചയിൽ മൂന്ന് തവണ അനിതയെ ഡയാലിസ്സിന് കൂടെ പോകുന്നതും കുഞ്ഞികൃഷ്ണനാണ് നടക്കാനാവാത്ത സാഹചര്യത്തിൽ എടുത്തു കൊണ്ടുപോകേണ്ട  അവസ്ഥയിലാണ്. കുഞ്ഞികൃഷ്ണന്റെ കുടുംബത്തിന് മറ്റ് വരുമാന മാർഗ്ഗമൊന്നുമില്ല ആഴ്ചയിൽ ഒന്നോ രണ്ടോ പണിയെടുത്ത് കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപെടുകയാണ് . രോഗത്തിന്റെ തുടക്കക്കാലഘട്ടത്തിൽ ചില സാമൂഹ്യ സംഘടനകളും നാട്ടുക്കാരും ചെറിയ സാമ്പത്തിക സഹായമൊക്കെ ചെയ്തിരുന്നു. എന്നാൽ ഇന്ന് ഈ കുടുംബം വളരെ കഷ്ടപെടുകയാണ്.


അനിതയ്ക്ക് കിടക്കാൻ നല്ലൊരു കട്ടിലൊ ബെഡോ ഇല്ലാതെ നിലത്ത് പായ വിരിച്ച് പഴകി ദ്രവിച്ച ഒരു ബെഡ് വിരിച്ചാണ് കിടന്നിരുന്നത് ഇത് ശ്രദ്ധയിൽപ്പെട്ട വാർഡ്  10 ലെ ഊര് മൂപ്പനും പൊതുപ്രവർത്തകനുമായ കെ.വി കൃഷ്ണൻ പട്ടിക വർഗ്ഗ വികസന ഓഫീസറുമായി സംസാരിച്ച് ഒരു കട്ടിൽ നൽകാൻ  ആവശ്യപ്പെടുകയും  നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും  കട്ടിൽ വില കൊടുത്ത് വാങ്ങി നൽകുന്നതിന്റെ ഫണ്ട് അനുവദിച്ച് നൽകുന്നതിന് മൂന്ന് മാസത്തോളം താമസമെടുക്കുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പണം കൊടുത്തു വാങ്ങുന്നതിൽ തടസം നേരിടുകയും ചെയ്തു.


ഇതേ തുടർന്ന് കോളനി നിവാസി കൂടിയായ ഷീബ നെല്ലിക്കാടിന്റെയും  പൊതുപ്രവർത്തകനായ കെ.വി രാധാകൃഷ്ണന്റെയും ഇടപെടലിന്റെ ഭാഗമായി മാലോം ജോജോ ഫാൻസി കട ഉടമ കൂടിയായ ജോജോ ആവശ്യമായ സാധനങ്ങൾ സഹായമായി നൽകാമെന്ന് അറിയിക്കുകയും ഇതിനെ തുടർന്ന്  ബെഡ് സഹിതമുള്ള ഒരു കട്ടിലും ഒരു കസേരയും ഭക്ഷ്യ സാധനങ്ങളും നൽകുകയും ചെയ്തു. ഷീബ കെ. തേങ്കയം കെ.വി രാധാകൃഷ്ണൻ കെ.വി കൃഷ്ണൻ എന്നിവർ ചേർന്ന് ജോജോ സ്പോൺസർ ചെയ്ത സാധനങ്ങൾ അനിതയുടെ വീട്ടിൽ എത്തിച്ചു നൽകി.

ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ ദയനീയമായ അവസ്ഥയിൽ കൂടുതൽ  സഹായങ്ങൾ ഇനിയും ആവശ്യമാണെന്നും അതിനായി സുമനസുകൾ കൈകോർക്കണമെന്നും അഭ്യർത്ഥിക്കുകയാണ് ഇവർ . 

ഫോൺ:  9605018309 (കുഞ്ഞികൃഷ്ണൻ)

No comments