ബാനത്തും പരിസരങ്ങളിലുമായി ചിത്രീകരിക്കുന്ന "യുദ്ധാനന്തരം രുഗ്മണി" സിനിമയുടെ പൂജ നടന്നു
ബാനം: ബാനത്തും പരിസരങ്ങളിലുമായി ചിത്രീകരിക്കുന്ന യുദ്ധാനന്തരം രുഗ്മണി എന്ന സിനിമയുടെ പൂജ നടന്നു. പൊന്നംപറമ്പത്ത് വിഷ്ണുമൂർത്തി ക്ഷേത്രത്തിലായിരുന്നു പൂജ. വിനു കോളിച്ചാലാണ് സംവിധാനം നിർവഹിക്കുന്നത്. അദ്ദേഹത്തിനു പുറമെ ബാനം ഗവ.ഹൈസ്‌കൂൾ പ്രധാനധ്യാപിക സി.കോമളവല്ലി, അഭിനേതാക്കൾ, നാട്ടുകാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് ചിത്രീകരണവും ആരംഭിച്ചു.

No comments