Breaking News

മദ്യപിച്ച് ഓടിച്ച കാർ പോലീസ് ജീപ്പിലിടിച്ച് ഡ്രൈവർക്ക് പരിക്ക്


കാഞ്ഞങ്ങാട്: മദ്യലഹരി യിൽ യുവാവ് ഓടിച്ചുവന്ന കാർ പോലീസ് ജീപ്പിലിടി ച്ച് ഡ്രൈവർക്ക് പരിക്കേറ്റു. പോലീസ് ഡ്രൈവർ വട ക്കേ തൃക്കരിപ്പൂർ ആയിറ്റിയി ലെ തോട്ടത്തിൽ ഹൗസിൽ അബ്ദുൾ ലത്തീഫിന്റെ മ
കൻ ടി.പി.അബ്ദുൾറൗഫ്(38) നാണ് പരിക്കേറ്റത്. ഇന്നലെ 3.45 ഓടെ കാസർകോട് ഭാഗത്തുനിന്നും ചെറുവത്തൂർ ഭാഗ ത്തേക്ക് ലത്തീഫ് ഓടിച്ചുപോവുകയായിരുന്ന കെഎൽ 01 ബിഎം 5429 നമ്പർ പോലീസ് ജീപ്പിൽ എതിർഭാഗത്തുനി ന്നും അമിതവേഗതയിൽ വന്ന കെഎൽ 56 ജി 3595 നമ്പർ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് റൗ ഫിന് നിസാരപരിക്കേറ്റത്. കാർ ഓടിച്ച കോഴിക്കോട് ചൊവ്വാ യൂർ ഇല്ലത്ത് പഠിക്കൽ ഹൗസിൽ ഇ.ബാബുവിന്റെ മകൻ ഇ. പ്രബിൻ(34)നെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി.

No comments