Breaking News

വിനോദയാത്രയ്ക്കിടെ കാണാതായ നീലേശ്വരം സ്വദേശിയെ കണ്ടെത്തി


വിനോദയാത്രയ്ക്ക് പോയി തിരിച്ചു വരുന്നതിനിടയിൽ തീവണ്ടി യാത്രയ്ക്കിടെ കാണാതായ നീലേശ്വരം ചിറപ്പുറം ആലിൻകീഴിലെ കരുണാകരൻ നായരെ കണ്ടെത്തി. പോലീസും ബന്ധുക്കളും നാട്ടുകാരും തിരിച്ചൽ നടത്തിവരുന്നതിനിടയിൽ ഇന്നലെ രാത്രിയോടെ ഇടപാളിൽ വച്ചാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഞായറാഴ്ച കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കണ്ണൂരിൽ നിന്നും വിമാനം മാർഗ്ഗം കൊച്ചിയിലെത്തി വിനോദയാത്ര കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടയിലാണ് കരുണാകരൻ നായരെ തീവണ്ടി യാത്രക്കിടയിൽ കാണാതായത്.

No comments