Breaking News

പനത്തടി മരുതോം വനാതിർത്തിയിൽ കാട്ടാനയുടെ അക്രമണത്തിൽ യുവാവിന് പരിക്ക്


പനത്തടി : പനത്തടി പഞ്ചായത്തിൽ മരുതോം വനാതിർത്തിയിൽ കാട്ടാനയുടെ അക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ടി.ജെ ഉണ്ണി (31) യെയാണ് കാട്ടാന ആക്രമിച്ചത്. കുടിവെള്ള പൈപ്പ് നേരെയാക്കാൻ ചെന്നപ്പോഴാണ് അക്രമണമുണ്ടായത് തുമ്പിക്കൈ കൊണ്ട് കാട്ടാന യുവാവിനെ ചുഴറ്റി എറിയുകയായിരുന്നു. പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.



No comments