അതിരൂപതയിലെ വൈദികർക്ക് സ്ഥലംമാറ്റം :ബളാൽ ഇടവകയുടെ നിയുക്ത വികാരിയായി ഫാദർ ജയിംസ് മുന്നനാപ്പള്ളിയിൽ
കാഞ്ഞങ്ങാട്: തലശ്ശേരി അതിരൂപതയിലെ 104 വൈദികരെ സ്ഥലം മാറ്റിക്കൊണ്ട് അതിരൂപതാ അധ്യക്ഷൻ മാർ.ജോസഫ് പാംബ്ലാനി ഉത്തരവായി.
കാഞ്ഞങ്ങാട് ഫൊറോന വികാരിയും തലശ്ശേരി അതിരൂപതാ വികാരി ജനറാളുമായ മോൺസിഞ്ഞോർ മാത്യു ഇളംതുരു ത്തിപടവിലിനെ പടന്നക്കാട് നല്ലിയിടയൻ പള്ളിവികാരിയായും കാസർകോട് റീജ്യൻ വികാരി ജനറാളുമായും നിയമിച്ചു. കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന പള്ളിവികാരിയായി ഫാ.ജോർജ് കളപ്പുരയെ നിയമിച്ചു. കാസർകോട് റീജ്യൺ വികാരി ജനറാൾ മോൺസിഞ്ഞോർ ജോസഫ് ഒറ്റപ്ലാക്കലിനെ കരുണാപുരത്തേക്ക് മാറ്റിനിയമിച്ചു. ചായ്യോം -ഫാ.ജോസഫ് ആനിത്താനം, ഉദയപുരം-ഫാ.സെബാസ്റ്റ്യൻ അരിച്ചാലിൽ, അടോട്ടുകയ-ഫാ.ജോസഫ് ഐക്കരപ്പറമ്പിൽ, എണ്ണപ്പാറ-ഫാ. ജോർജ് കരീക്കത്തടത്തിൽ, തോമാപുരം-ഫാ.മാണിമേൽവട്ടം,
ബളാൽ - ഫാ.ജെയിംസ് മൂന്നാനപ്പള്ളി, അട്ടേങ്ങാനം-ഫാ.ജോ സഫ് പാലക്കീൽ, കാലിച്ചാനടുക്കം-ഫാ.കുര്യാക്കോസ് പുതു ക്കുളങ്ങര, കടുമേനി-ഫാ.മാത്യുവടവനാൽ, ബിരിക്കുളം-ഫാ. സെബാസ്റ്റ്യൻ വെമ്മേനിക്കട്ടയിൽ, പനത്തടി ഫാ.അഗസ്റ്റിൻ അറയ്ക്കൽ(അസിസ്റ്റന്റ് വികാരി), പടന്നക്കാട്-ഫാ.ജോർജ് കുന്നുംപള്ളി(അസിസ്റ്റന്റ് വികാരി), പടുപ്പ്-ഫാ.സെബാസ്റ്റ്യൻ തെങ്ങുംപള്ളി(അസിസ്റ്റന്റ് വികാരി) തുടങ്ങിയവരാണ് മറ്റ് പള്ളികളിലെ വികാരിമാർ.
No comments