Breaking News

സിപിഐഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച കള്ളാറിലെ 6 കുടുംബങ്ങൾക്ക് സ്വീകരണം നൽകി


രാജപുരം: കോൺഗ്രസ്, ബിജെപി ബന്ധം ഉപേക്ഷിച്ച് ആറ് കുടുംബങ്ങൾ സിപിഐഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി. കള്ളാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട വീട്ടിക്കോലിലെ കെ നാരായണി, വി കുഞ്ഞിരാമൻ, വി രഞ്ജിനി , കെ അനീഷ് , കെ വി കുഞ്ഞിരാമൻ, വി സരോജിനി എന്നിവരാണ് കോൺഗ്രസ്, ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ ചേർന്നത്. പാർടിയിൽ ചേർന്നവരെ സിപിഐഎം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ പാർടി പതാക കൈമാറി സ്വീകരിച്ചു. കെ ഹനിഫ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എ കെ രാജേന്ദ്രൻ, കെ എ പ്രഭാകരൻ, ബാലൻ കുടുംബൂർ എന്നിവർ സംസാരിച്ചു. ദിനേശ് കുടുംബൂർ സ്വാഗതം പറഞ്ഞു.

No comments