Breaking News

വിജയഭേരി മുഴക്കി പരപ്പയിൽ എൽ.ഡി.എഫ് കൊട്ടിക്കലാശം


പരപ്പ : പാർലമെൻറ് തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചു മലയോര മേഖലയുടെ സിരാ കേന്ദ്രമായ പരപ്പയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച കൊട്ടിക്കലാശം ബഹുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

      യു.ഡി.എഫ് ,ബിജെപി മുന്നണികൾ പഞ്ചായത്ത് തലത്തിലാണ് പരപ്പയിൽ കൊട്ടിക്കലാശം നടത്തിയത്. ലോക്കലടിസ്ഥാനത്തിൽ എൽ.ഡി.എഫ് ഒരുക്കിയ കൊട്ടിക്കലാശത്തിൽ ഈ രണ്ടു മുന്നണികളുടെ  പരിപാടികളിൽ പങ്കെടുത്തവരുടെ ഇരട്ടിയിലേറെ പേർ  ഉണ്ടായിരുന്നു. വിജയഭേരി മുഴക്കി, മുദ്രാവാക്യം വിളിച്ച്, പാട്ട് പാടി,നാദസ്വര ഗ്രൂപ്പിൻെറ വാദ്യമേള അകമ്പടിയോടെ ആനന്ദ നൃത്തം ചവുട്ടി മുന്നോട്ടു നീങ്ങിയ കൊട്ടിക്കലാശം എൽ.ഡി.എഫ് പ്രവർത്തകരിലും , കാണികൾക്കും ഏറെ നവ്യാനുഭവമായി മാറി.           ഇതര മുന്നണികളുടെ ,നേതാക്കൾക്കും പ്രവർത്തകർക്കും എൽ.ഡി.എഫ് പരിപാടിയിലെ പങ്കാളിത്തം അതിശയകരമായി തോന്നി.

              ഒരേ സമയത്ത് മൂന്നു മുന്നണികളുടെയും നേതൃത്വത്തിൽ നടന്ന പരിപാടി, രാഷ്ട്രീയ വൈരം മറന്ന് അച്ചടക്കത്തോടെ, ടൗണിനെ പ്രകമ്പനം കൊള്ളിച്ചു നടത്താൻ കഴിഞ്ഞു എന്നത് ഒരുപക്ഷേ പരപ്പയുടെ ചരിത്രത്തിൽ വേറിട്ട അനുഭവമായിരുന്നു.

          പ്രകടനത്തിനുശേഷം ചേർന്ന പൊതുയോഗ ത്തിൽ എൽ.ഡി.എഫ് നേതാക്കളായ പി.വി.ചന്ദ്രൻ, എ .ആർ . രാജു, മൂസ പി യൂസഫ്, കെ. വി. മാത്യു മാസ്റ്റർ, വി. ബാലകൃഷ്ണൻ, ടി.പി. തങ്കച്ചൻ, വിനോദ് പന്നിത്തടം,എ.ആർ. വിജയകുമാർ, രമണി രവി , തങ്കച്ചൻ വടക്കേമുറി,കെ. കൃഷ്ണൻ,അമൽ തങ്കച്ചൻ അശ്വിൻരാജ് .പി തുടങ്ങിയവർ പ്രസംഗിച്ചു.

No comments