Breaking News

തെരഞ്ഞെടുപ്പ് : ഒരുക്കങ്ങൾ പൂർത്തിയായി;  മണ്ഡലത്തിൽ 14,52,230 വോട്ടർമാർ:  7,01,475 പുരുഷൻമാർ, 7,50,741 സ്ത്രീകൾ, 14 ട്രാൻസ്‌ജെൻഡർ വോട്ടർമാർ


കാസർകോട്: ഏപ്രിൽ 26ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കാസർകോട് ജില്ല പൂർണ്ണ സജ്ജം. ഏപ്രിൽ 26ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് തെരഞ്ഞെടുപ്പ്. ഒൻപത് സ്ഥാനാർത്ഥികളാണ് കാസർകോട് ലോക്സഭാ മണ്ഡലത്തിൽ മത്സര രംഗത്തുള്ളത്. മണ്ഡലത്തിൽ 14,52,230 വോട്ടർമാരുണ്ട്. 7,01,475 പുരുഷൻമാർ, 7,50,741 സ്ത്രീകൾ, 14 ട്രാൻസ്ജെൻഡർ വോട്ടർമാർ എന്നിങ്ങനെയാണ് വോട്ടർമാരുടെ കണക്ക്. പൊതു നിരീക്ഷകൻ റിഷിരേന്ദ്ര കുമാർ, പോലീസ് നിരീക്ഷകൻ സന്തോഷ് സിങ് ഗൗർ, ചിലവ് നിരീക്ഷകൻ ആനന്ദ് രാജ് എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയ കൃത്യമായി നിരീക്ഷിച്ചു വരുന്നു. വീട്ടിൽ വോട്ട് കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ അപേക്ഷ നൽകിയ 5467

85 പ്ലസ് വോട്ടർമാരിൽ 5331 വോട്ടർമാർ വോട്ട് ചെയ്തു. അപേക്ഷ നൽകിയ 3687 ഭിന്നശേഷി വോട്ടർമാരിൽ 3566 വോട്ടർമാർ വോട്ട് ചെയ്തു. അപേക്ഷ നൽകിയ 711 അവശ്യസർവ്വീസ് വോട്ടർമാരിൽ 642 വോട്ടർമാർ വോട്ട് ചെയ്തു.

കാസർകോട് മണ്ഡലം

14,52,230 വോട്ടർമാർ

7,01,475 പുരുഷ വോട്ടർമാർ 7,50,741 സ്ത്രീ വോട്ടർമാർ 14 ട്രാൻസ്ജെൻഡർ വോട്ടർമാർ 32,827 കന്നിവോട്ടർമാർ 4934 പ്രവാസി വോട്ടർമാർ 3300 സർവ്വീസ് വോട്ടർമാർ

711 അവശ്യസർവ്വീസ് വോട്ടർമാർ

കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ ഒരു ഓക്സിലറി ബൂത്ത് ഉൾപ്പെടെ 1334 പോളിങ് ബൂത്തുകളാണ് ഉള്ളത്. മണ്ഡലം തിരിച്ച്

ചുവടെ:

മഞ്ചേശ്വരം- 205, കാസർകോട് -190, ഉദുമ 198, കാഞ്ഞങ്ങാട്- 196, തൃക്കരിപ്പൂർ-194, പയ്യന്നൂർ 1811 ഓക്സിലറി ബൂത്ത്) കല്ല്യാശ്ശേരി- 170

പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 25ന്

വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 25ന് (വ്യാഴം) രാവിലെ ജില്ലയിലെ നിയമസഭാ

മണ്ഡലാടിസ്ഥാനത്തിലുള്ള സ്വീകരണ വിതരണ കേന്ദ്രങ്ങളിൽ ലഭിക്കും.

പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങൾ

മഞ്ചേശ്വരം-ജി.എച്ച്.എസ്.എസ് കുമ്പള, കാസർകോട്- കാസർകോട് ഗവ: കോളേജ്, ഉദുമ- ചെമ്മനാട് ജമാ അത്ത്

ഹയർസെക്കണ്ടറി സ്കൂൾ, കാഞ്ഞങ്ങാട്- ദുർഗ്ഗ ഹയർസെക്കണ്ടറി സ്കൂൾ കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ- സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ കാഞ്ഞങ്ങാട്, പയ്യന്നൂർ- എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ, കല്ല്യാശ്ശേരി- ഗവ:ഹയർസെക്കണ്ടറി സ്കൂൾ മാടായി.

പോളിങ് ഡ്യൂട്ടിക്ക് 4561 പോളിങ് ഉദ്യോഗസ്ഥർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ പോളിങ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലയിൽ 983 വീതം പ്രിസൈഡിങ് പ്രിസൈഡിങ് ഓഫീസർമാരെയും ഫസ്റ്റ് പോളിങ് ഓഫീസർമാരെയും സെക്കന്റ് പോളിങ് ഓഫീസർമാരെയും നിയോഗിച്ചു. 90 സെക്ടറൽ ഓഫീസർമാരെയും നിയോഗിച്ചു. നിരീക്ഷണത്തിന് 244 മൈക്രോ ഒബ്സർവ്വർമാരെയും നിയോഗിച്ചു. 1278 ഉദ്യോഗസ്ഥർ റിസർവ്വായി ഉണ്ട്.

തിരിച്ചറിയൽ കാർഡ് നിർബന്ധം

വോട്ടുചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടർ തിരിച്ചറിയിൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. താഴെപ്പറയുന്ന ഏതെങ്കിലും ഏതെങ്കിലും തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം. -ആധാർ കാർഡ്

-മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ്

-ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്

-തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകിയിട്ടുള്ള ആരോഗ്യ പരിരക്ഷാ സ്മാർട്ട് കാർഡ് -ഡ്രൈവിങ് ലൈസൻസ് -പാൻകാർഡ്

-ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴിൽ (എൻ.പി.ആർ) കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ(ആർ.ജി.ഐ.) നൽകിയ സ്മാർട്ട്

കാർഡ്

-ഇന്ത്യൻ പാസ്പോർട്ട്

-ഫോട്ടോ പതിച്ച പെൻഷൻ രേഖ

-കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാർക്കു നൽകുന്ന സർവീസ് തിരിച്ചറിയൽ കാർഡ് -എം.പി/എം.എൽ.എ/എം.എൽ.സി. എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്

-ഭാരതസർക്കാർ സാമൂഹികനീതി ശാക്തീകരണമന്ത്രാലയം നൽകുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയൽ കാർഡ് പരസ്യ പ്രചാരണം

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് വരെയേ പരസ്യപ്രചാരണം പാടുള്ളൂ. ഇന്ന് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം.

No comments