Breaking News

അണ്ടര്‍-16 കാസർഗോഡ് ജില്ലാ ക്രിക്കറ്റ് ടീമിനെ ആമില്‍ ഹസ്സന്‍ നയിക്കും


 ഏപ്രിൽ 12 മുതൽ തലശ്ശേരി കോണോർ വയൽ കെ സി എ സ്റ്റേഡിയത്തിലും വയനാട് കൃഷ്ണഗിരി കെ സി എ സ്റ്റേഡിയത്തിലുമായി നടക്കുന്ന 16 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ലാ മത്സരങ്ങൾക്കുള്ള കാസർകോട് ജില്ലാ ടീമിനെ തളങ്കര ആമിൽ ഹസ്സൻ നയിക്കും. ശ്രീഹരി ശശിയാണ് ഉപനായകൻ. മറ്റു ടീമംഗങ്ങൾ : ഈഷൻ സി, അഹമ്മദ് ഷാബിൻ, റിഷബ് ശോഭൻ, അനന്തു മണികണ്ഠൻ,സി എൻ നന്ദകിഷോർ, കെ അഷ്ലേഷ്, മുഹമ്മദ് സജ്ജാദ്, ഇഷാൻ സാജു, ആയാൻ മുഹമ്മദ്,മുഹിയുദ്ധീൻ സിദാൻ, അബ്ദുല്ല അയ്മാൻ, സി മുഹമ്മദ് നുസൈം, സൂര്യദേവ് എൻ . കോച്ച്: ശഹദാബ് ഖാൻ, മാനേജർ : കെ.ടി നിയാസ്


No comments