പരപ്പ മുണ്ടിയാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ ഒറ്റക്കോല മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു
പരപ്പ : മുണ്ടിയാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ ഒറ്റക്കോല മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു .ഏപ്രിൽ 6, 7 തീയ്യതികളിലാണ് ഒറ്റക്കോലമഹോത്സവം ക്ലായിക്കോട് കൊട്ടാര ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിച്ചത് .
വൈകിട്ട് ആറുമണിക്ക് ദീപവും തിരിയും എഴുന്നള്ളിക്കൽ, 6.30 ന് ദീപാരാധന, തുടർന്ന് തിടങ്ങൽ, 7 മണിക്ക് മേലേരിക്ക് അഗ്നിപകരൽ, രാത്രി 8 ന് അന്നദാനം, 9 ന് വിഷ്ണുമൂർത്തിയുടെ തോറ്റം പുറപ്പാട്, 10ന് പനിയൻ തെയ്യം എന്നിവ നടക്കും. തുടർന്ന് ചലച്ചിത്ര പിന്നണി ഗായിക കീർത്തന ശബരീഷ് നയിക്കുന്ന കാലിക്കറ്റ് മില്ലേനിയം വോയിസിൻ്റെ ലൈറ്റ്ഷോ ഗാനമേളയും, കരിമരുന്ന് പ്രയോഗവും നടക്കും. ഏപ്രിൽ 7ന് ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് രക്തചാമുണ്ഡിയുടെ പുറപ്പാട്, പുലർച്ചെ അഞ്ചു മണിക്ക് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശം എന്നിവ നടക്കും.
No comments