Breaking News

സീറ്റിൽ തലയിടിച്ച് തായന്നൂർ സ്വദേശിനിക്ക് പരിക്ക് ; ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസ്


കാഞ്ഞങ്ങാട് :സീറ്റിൽ തലയിടിച്ച് യുവതിക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. തായന്നൂർ വേങ്ങച്ചേരിയിലെ രാമൻറെ മകൾ വി. രാധിക 35 ക്കാണ് പരിക്ക്. ആർ.എസ്. സി 691 നമ്പർ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി മാവുങ്കാലിൽ വെച്ചാണ് സംഭവം. കാസർകോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. യുവതി സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഡ്രൈവർ പെട്ടന്ന് ബ്രേക്കിട്ടതിനെ തുടർന്ന് മുൻ സീറ്റിൻറെ കമ്പിയിൽ തലയിടിച്ച് പരിക്കേറ്റെന്നാണ് പരാതി.

No comments