Breaking News

വൈഎംഎ വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച അവധിക്കാല പുസ്തക ചലഞ്ചും വായനാ ഡയറികളുടെ വിതരണോദ്ഘാടനവും നേതൃസമിതി കൺവീനർ പി.ഡി. വിനോദ് നിർവഹിച്ചു


തയ്യേനി: വൈഎംഎ വായനശാല ബാലവേദിയുടെ നേതൃത്വത്തിൽ അവധിക്കാല പുസ്തക ചലഞ്ച് വിജയിപ്പിക്കാൻ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് നേതൃസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന രണ്ടുമാസത്തെ വായന ചലഞ്ചാണ് ഗ്രന്ഥശാലകൾ ഇപ്പോൾ ഏറെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നത്. ചലഞ്ചിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള  വായന ഡയറികളുടെ വിതരണ ഉദ്ഘാടനം നേതൃസമിതി കൺവീനർ പി.ഡി. വിനോദ് നിർവഹിച്ചു. ചടങ്ങിൽ ബാലവേദി പ്രസിഡൻറ് ഹരിചന്ദ് ടി ആർ ജി അധ്യക്ഷനായി സെക്രട്ടറി അനന്യ എസ് ഷാജി ടി ആർ ഗോപാലകൃഷ്ണൻ,അശ്വന്ത് ടി സജിത്ത്, രചന സജിത്ത് എന്നിവർ പ്രസംഗിച്ചു

No comments