Breaking News

കോൺഗ്രസ്സ് നേതാവ് ജോർജ്ജ് മുത്തോലിയുടെ ഒൻപതാം ചരമവാർഷികം ആചരിച്ചു


മാലോം :   കോൺഗ്രസ്‌ നേതാവും,  മാലോത്ത് സർവീസ് സഹകരണ ബാങ്ക് സ്ഥാപകൻമാരിൽ ഒരാളുമായ  ജോർജ് മുത്തോലിയുടെ ഒൻപതാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും മാലോം സംസ്കാരികനിലയത്തിൽ നടന്നു..

ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണപരിപാടി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷതവഹിച്ചു.

വൈസ് പ്രസിഡന്റ് എം. രാധാമണി. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ. മോൻസി ജോയ്.  പഞ്ചായത്ത് അംഗങ്ങളായ പി. സി. രഘു നാഥൻ. ബിൻസി ജെയിൻ. ശ്രീജ രാമചന്ദ്രൻ. ജെസ്സി ചാക്കോ.വ്യാപാരിവ്യവസായി ഏകോപന സമിതി മാലോം യൂണിറ്റ് പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം അഡ്വ. സണ്ണി ജോർജ്ജ് മുത്തോലി..ലിബിൻ ജേക്കബ് ആലപ്പാട്ട്. മാർട്ടിൻ ജോർജ്ജ്. ആൽബിൻ മുളന്താനം ബിജു ചുണ്ടക്കാട്ട് എന്നിവർ പ്രസംഗിച്ചു..

ജോർജ്ജ് മുത്തോലിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും നടത്തി.

No comments