Breaking News

അമ്പലത്തറയിലെ ബോംബ് ആക്രമണം ഇരിയ മുട്ടുച്ചരൽ സ്വദേശിയായ രണ്ടാം പ്രതി അറസ്റ്റിൽ


അമ്പലത്തറ : പാറപ്പള്ളിയിൽ സിപിഎം നേതാക്കൾക്ക് നേരെ ബോംബറിഞ്ഞ കേസിൽ ഒരു പ്രതിയെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. ഇരിയ മുട്ടിച്ചരലിലെ സമീറിനെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി രതീഷ് കണ്ടെത്താനായി പോലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്.മിനിയാന്ന് രാത്രിയാണ് ഗൃഹ സന്ദർശനത്തിനിടെ സിപിഎം നേതാക്കൾക്ക് നേരെ രതീഷും സമീറും ചേർന്ന് ബോംബെറിഞ്ഞത്. ബോംബെറിൽ മുട്ടിച്ചരൽ തട്ടിലെ ആമിനക്ക് പരിക്കേറ്റിരുന്നു ആമിനയുടെ വീട്ടിൽ ഗൃഹ സന്ദർശനത്തിനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.ലോക്കൽ സെക്രട്ടറിമാരായ അനൂപ് ഏഴാംമൈൽ ബാബുരാജ്, ഡിവൈഎഫ്ഐ നേതാക്കളായ അരുൺ ബാലകൃഷ്ണൻ എന്നിവർക്ക് നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്ഉണ്ടായത്. കേസിൽ രണ്ടാം പ്രതിയാണ് അറസ്റ്റിലായ സമീർ

No comments