Breaking News

പരപ്പയിലെ കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകനായിരുന്ന പരേതനായ വി.കുഞ്ഞമ്പുവിന്റെ ഭാര്യ വി.മാണി (101 )അന്തരിച്ചു


പരപ്പ : സി.പി.ഐ (എം) പരപ്പ ലോക്കൽ കമ്മിറ്റി അംഗവും, കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും, ബിരിക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ വി. ബാലകൃഷ്ണന്റെ മാതാവ് വി.മാണി (101 വയസ്സ്)അന്തരിച്ചു.

കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തിന്റെ പരപ്പ പ്രദേശത്തെ ആദ്യകാല പ്രവർത്തകനായിരുന്ന പരേതനായ വി.കുഞ്ഞമ്പു ആണ് ഭർത്താവ്.

സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും . മക്കൾ: വി. ബാലകൃഷ്ണൻ ,വി.ശശിധരൻ (സി.പി.ഐ.എം കുപ്പമാട് ബ്രാഞ്ച് അംഗം), മീനാക്ഷി. വി , ലീല.വി , ബാലാമണി. വി ,വനജ വി

മരുമക്കൾ: വി. ശാന്ത (സി.പി.ഐ.എം തുമ്പ ബ്രാഞ്ച് അംഗം) ,അനിത. സി.വി, ഗോപാലകൃഷ്ണൻ. വി  പള്ളത്തുമല , ശശിധരൻ.എ. വി (സി. പി. ഐഎം പ്രതിഭാനഗർ ബ്രാഞ്ച് അംഗം, കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം) കുഞ്ഞി രാമൻ ആലത്തടി, പരേതനായ വി.അമ്പൂഞ്ഞി കക്കാട്ട്

No comments