Breaking News

സ്ത്രീധന പീഡനം : ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും മാതാപിതാക്കളും മാനസീകമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.

പാലാവയൽ മുനയംകുന്നിലെ ടെനി ഫ്രാൻസീസിന്റെ പരാ തിയിൽ മുനയംകുന്നിലെ ഭർത്താവ് ആൽഫ്രണ്ട് റോക്കിക്കും മാതാപിതാക്കൾക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. 2017 ലാണ് എറണാകുളം സ്വദേശിനിയായ ടെനി ഫ്രാൻസിസും ആൽഫ്രണ്ട് റോക്കിയും മതാചാരപ്രകാരം വിവാഹതിരായത്. എന്നാൽ ഇപ്പോൾ വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും മാതാപിതാക്കളും മാനസീകമായി പീഡിപ്പിക്കുന്നതായി ടെനി ഫ്രാൻസീസിന്റെ പരാതിയിൽ പറയുന്നു. ഇവർക്ക് ഒരു കുട്ടിയുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments