Breaking News

ബിരിക്കുളം ബാങ്ക് വെള്ളരിക്കുണ്ട് ടൗണിൽ തണ്ണീർപ്പന്തൽ ഒരുക്കി ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.രാജു ഉദ്ഘാടനം ചെയ്തു

 വെള്ളരിക്കുണ്ട്: ബിരിക്കുളം സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ തണ്ണീർപന്തൽ ഒരുക്കി.കേരളത്തിൽ വർധിച്ചുവരുന്ന അതി രൂക്ഷമായ വേനൽചൂടിൽ ദാഹിച്ചു എത്തിച്ചേരുന്ന വഴിയാത്രക്കാർക്ക് ദാഹജലം നൽകി ധനകാര്യ സ്ഥാപനം ശ്രദ്ധേയമാകുന്നു. 

              സാമ്പത്തിക ശേഷിയുള്ളവരിൽ നിന്നും നിക്ഷേപ സമാഹരണം നടത്തി സാധാരണ ക്കാർക്ക് വായ്പകൾ നൽകി കേരളീയ സമൂഹത്തെ സമഗ്ര വികസനത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയാണ് സഹകരണ പ്രസ്ഥാനം. സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം ബിരിക്കുളം സർവീസ് സഹകരണ ബാങ്ക് വെള്ളരക്കുണ്ട് ടൗണിൽ ഒരുക്കിയ തണ്ണീർപന്തൽ ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.രാജു ഉദ്ഘാടനം ചെയ്തു. കെ.എസ്. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 'ബാങ്ക് സെക്രട്ടറി എ. ബിന്ദു സ്വാഗതവും, ബ്രാഞ്ച് മാനേജർ ഗിരീഷ് കാരാട്ട് നന്ദിയും പറഞ്ഞു.

No comments