Breaking News

2023-24 വാർഷിക പദ്ധതിയിൽ ഏറ്റവും കൂടുതൽ പദ്ധതി തുക വിനിയോഗിച്ച് ബ്ലോക്ക്‌ പഞ്ചായത്തുകളിൽ ജില്ലയിൽ ഒന്നാമത് എത്തി പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌

 പരപ്പ : വീണ്ടും ശിരസ്സുയർത്തി പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌...2023-24 വാർഷിക പദ്ധതിയിൽ ഏറ്റവും കൂടുതൽ പദ്ധതി തുക വിനിയോഗിച്ച് ബ്ലോക്ക്‌ പഞ്ചായത്തുകളിൽ ജില്ലയിൽ ഒന്നാമത് എത്തി പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌.

സഞ്ജീവനി, മൊബൈൽ വെറ്ററിനറി  ക്ലിനിക്, തുടി- ഗോത്ര കലാമേള,വജ്രകേളി  കലാസാംസ്‌കാരിക പരിപാടി, തുടങ്ങി  പുതുമയുള്ളതും വ്യത്യസ്തവും ആയ നിരവധി പദ്ധതികൾ വലിയ ജന പങ്കാളിത്തതോടെ വിജയകരമായി നടത്തുന്നത്തിനു കഴിഞ്തായി ഭരണ സമിതി യോഗം വിലയിരുത്തി... പദ്ധതി നിർവഹണം നടത്തിയ മുഴുവൻ ജീവനക്കാരെയും ഭരണ സമിതിയെ സഹായിച്ച വിവിധ സംഘടനകളെയും അഭിനന്ദിക്കുകയും കൂടെ നിന്ന് സഹകരിച്ച ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതികളോട് നന്ദിയും ഭരണസമിതി അറിയിച്ചു.

ഈ സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളായ ഡയാലിസിസ് സെന്റർ, അപ്പാരൽ പാർക്ക് നിർമ്മാണം, ട്രൈബൽ ആംബുലൻസ്    ... എന്നിവയുടെ മുന്നരുക്ക പ്രവർത്തനങ്ങൾ നിയന്ത്രണങ്ങൾ മാറുന്ന മുറയ്ക്ക് ആരംഭിക്കുന്നതിനും നിർദ്ദേശം നൽകി.

യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി, വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്. രജനി കൃഷ്ണൻ, കെ. പദ്മ കുമാരി... ഷോബി ജോസഫ്.. ജോസഫ് ചാക്കോ. കെ. ജി ബിജു കുമാർ  .എന്നിവർ സംസാരിച്ചു

No comments