Breaking News

ജീവകാരുണ്യ പ്രവര്‍ത്തകനും കെഎംസിസി നേതാവുമായ ബാവനഗറിലെ സി .എച്ച്. അസ്ലം അന്തരിച്ചു


കാഞ്ഞങ്ങാട്: അബുദാബി റ്റ് കെഎംസിസി ട്രഷറർ ബാവാ നഗറിലെ സി എച്ച് മുഹമ്മദ് അ സ്ലം (48) അന്തരിച്ചു. കാഞ്ഞങ്ങാ ട്ടെ സ്വകാര്യ ആശുപത്രിയിൽ ഇ ന്ന് രാവിലെ യായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏതാ നും നാളുകളായി ചികിത്സയിലായിരു ന്നു. മുറിയനാവിയിലെ സി.എച്ച്. അഹമ്മദ്കുഞ്ഞിഹാജിയുടെ മക നാണ്. ഭാര്യ: മസീറ. മക്കൾ: മെഹ്റ, നൂരിയ, മുഹമ്മദ്. ഖബറടക്കം നഗർ ജമാഅത്ത് ഖബർസ്ഥാനിൽ.

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തും പ്രവാസ വസായ മേഖലയിലും ഉജ്ജ്വല ശോഭയോടെ ജ്വലിച്ചുയർന്ന് നക്ഷത്ര ശോഭയോടെ തിളങ്ങി നിൽക്കുന്നതിനിടയിൽ അപ്ര തീക്ഷിതമായി പിടികൂടിയ മാരക രോഗത്തോട് പൊരുതുന്നതി നിടയിലാണ് മരണം പിടികൂടിയത്.എം എസ് എഫിലൂടെ രാ ഷ്ട്രീയ പ്രവർത്തനം തുടങ്ങി. പിന്നീട് പ്രവാസ ജീവിതത്തിലേ ക്ക് വഴിമാറിപ്പോയപ്പോൾ കെഎംസിസി യുടെയും വിവിധ സാ മൂഹിക സാംസ്കാരിക മത ജീവകാരുണ്യ പ്രവർത്തന മേഖ ലയിലേക്കും കടന്ന് വരികയും ചടുലവും ചലനാത്മകവുമായ നീക്കങ്ങളിലൂടെ മുഖ്യധാരയിൽ നിറഞ്ഞു നിൽക്കുകയും ചെ യ്തു. കെഎംസിസിക്ക് പുറമെ അബുദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത് ജനറൽ സെക്രട്ടറി, സ്വദഖ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖ്യസംഘാടകൻ, കാഞ്ഞങ്ങാട് സി എച്ച് സെന്ററി ന്റെയും അതിന് കീഴിൽ മെട്രോ മുഹമ്മദ് ഹാജി സ്മാരക ഡ യാലിസിസ് സെന്ററിന്റെയും തുടക്കത്തിന് മുന്നിൽ നിന്ന സം ഘാടകൻ,സി എച്ച് സെന്ററിന്റെ യു എ ഇ കമ്മിറ്റി സാരഥി എ ന്നീ നിലകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമായിരുന്നു അസ്ലം.

No comments