പരപ്പയിൽ പുതുതായി ആരംഭിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പരപ്പ പട്ടികവര്‍ഗ വികസന ഓഫീസിന് കീഴില്‍ 2024-25 അദ്ധ്യയന വര്‍ഷം പരപ്പയില്‍ പുതുതായി ആരംഭിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക്് അപേക്ഷ ക്ഷണിച്ചു. 80 ആണ്‍കുട്ടികള്‍ക്കും 80 പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ 5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതോ താമസസ്ഥലത്തു നിന്നും സ്‌കൂളില്‍ എത്തിച്ചേരുവാനോ, വീട്ടിലെ അസൗകര്യങ്ങളാല്‍ പഠിക്കാന്‍ പ്രയാസമനുഭവിക്കുന്നതോ ആയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മെയ് 13 മുതല്‍ മെയ് 25 വരെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ പരപ്പ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍: 0467 2960111.
ആവശ്യമായ രേഖകൾ
1. ജാതി സർട്ടിഫിക്കേറ്റ്
2. വരുമാന സർട്ടിഫിക്കറ്റ്
3. കുട്ടിയുടെ ബാങ്ക് പാസ്ബുക്ക് കോപ്പി
4. ആധാർ കാർഡ്
No comments