Breaking News

മിക്കേൽ സ്റ്റാറേ; കേരളാ ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ




കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ നിയമിച്ചു. ക്ലബ് അധികൃതർ വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 2026 വരെയാണ് സ്റ്റാറേയുമായി ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പുവെച്ചിരിക്കുന്നത്.


17 വർഷത്തോളം അനുഭവ സമ്പത്തുള്ള പരിശീലകനാണ് സ്റ്റാറേ. 48 കാരനായ സ്റ്റാറേ സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെയാണ് പരിശീലക രം​ഗത്തേയ്ക്കെത്തിയത്. 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓൾസ്‌വെൻസ്‌കാൻ സ്റ്റാറേ സ്വന്തമാക്കിയിട്ടുണ്ട്.


കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മൈക്കൽ സ്റ്റാറേ പറഞ്ഞു. ഏഷ്യയിൽ തന്റെ പരിശീലക കാലയളവ് തുടരാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യയിലെത്തി എല്ലാവരെയും കാണാൻ താൻ ആഗ്രഹിക്കുന്നു. ബ്ലാസ്റ്റേഴ്സിനൊപ്പം വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റാറേ വ്യക്തമാക്കി.


No comments