Breaking News

ബിരിക്കുളം- കാളിയാനം റോഡ് പൊട്ടിപ്പൊളിഞ്ഞ് ദുരിതയാത്രയിൽ നാട്ടുകാർ ; ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാളിയാനം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴനട്ട് പ്രതിഷേധിച്ചു


പരപ്പ : കിനാനൂർ കരിന്തളം ബിരിക്കുളം കാളിയാനം റോഡ് പൊട്ടിപ്പൊളിഞ്ഞ്മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാതെ ദുരിതക്കയത്തിലായി നാട്ടുകാർ. പത്തോളം സ്കൂൾ ബസുകളും ദിവസേന 100 കണക്കിന് മറ്റു വാഹനങ്ങളും പോകുന്ന ബിരിക്കുളം കാളിയാലം റോഡ് പൊട്ടിപ്പൊളിഞ്ഞ താറുമാറായിട്ട് നടക്കാൻ പോലും പറ്റാത്ത സാഹചര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാളിയാനം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴനട്ട് പ്രതിഷേധിച്ചു.

പൊട്ടി പൊളിഞ്ഞ റോഡിൽ ദിവസേന നിരവധി സ്കൂട്ടികളാണ് അപകടത്തിൽ പെടുന്നത്. ഇതിന് തൽകാലികപരിഹാരമായ് റോഡിൽ മണ്ണിട്ടിരുന്നു. ഇതിന് പുറമേ ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡിൻ്റെ വശങ്ങളിൽ JCB ഉപയോഗിച്ച് മണ്ണിളക്കി പൈപ്പ് ഇട്ടതിനാൽ ഈമണ്ണ് കൂടി റോഡിലേക്ക് വരികയും മണ്ണുകൾ മഴവെള്ളത്തിൽ ഒലിച്ച് പോയി ചെളികുളമായി മാറി നാട്ട്കാർക്ക് നടന്ന് പോകാൻ പോലും പറ്റാത്ത ദയനീയസ്ഥിതിയിലേക്ക് നാട്ട്കാരെ തള്ളിവിട്ട അധികൃതരുടെ നടപടിയെക്കെതിരെ സൂചന സമര പരിപാടിയാണ് കാളിയാനത്ത് വെച്ച് നടത്തിയത്. വരും ദിവസങ്ങളിൽ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായിലെങ്കിൽ പഞ്ചായത്തിൻ്റെ മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നല്കി. പ്രതിഷേധ സമരം INTUCസംസ്ഥാന കമ്മറ്റിയംഗം സി ഒ സജി ഉദ്ഘാടനം ചെയ്തു. ബാലഗോപാലൻ കാളിയാനം സ്വാഗതം പറഞ്ഞു നൗഷാദ് കാളിയാനം അധ്യക്ഷത വഹിച്ചു. റെജി തോമസ്, രാജീവൻ കാളിയാനം ശ്രീനാഥ് കാളിയാനം, രാഘവൻ കാര്യ , പി നാരായണൻ കോളിയന്തടം, സുരേഷ് വടക്കേക്കര, രാജൻ പി പൊള്ളക്കട , സ്റ്റാലിൻ ജോസ്, അനു ഇടക്കര തുടങ്ങിയവർ നേതൃത്വം

No comments