Breaking News

ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടം നാളെ മുതൽ


ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടം നാലുമുതൽ 15 വരെ നടക്കും. മൂന്നിന് വൈകിട്ട് ആറിന് ചീമേനി പടിഞ്ഞാറെക്കര, വടക്കേക്കര, കിഴക്കേക്കര പിലാന്തോളി, തുറവ് തുടങ്ങിയ വിവിധ കരക്കാരുടെ നേതൃത്വത്തിൽ കലവറ നിറക്കൽ ഘോഷയാത്ര നടക്കും. നാലിന് രാത്രി എട്ടുമുതൽ വിഷ്ണു മൂർത്തി, രക്തചാമുണ്ഡി തെയ്യങ്ങളുടെ തോറ്റം അരങ്ങേറും.

അഞ്ചിന് രാവിലെ ഒൻപതിന് രക്തചാമുണ്ഡി, പകൽ 11-ന് വിഷ്ണുമൂർത്തി തെയ്യം. ആറുമുതൽ എല്ലാ ദിവസവും രാത്രി 7.30 മുതൽ വിഷ്ണുമൂർത്തി, രക്തചാമുണ്ഡി തോറ്റവും തെയ്യവും അരങ്ങിലെത്തും. 15-ന് പകൽ 11-ന് വിഷ്ണുമൂർത്തി അരങ്ങിലെത്തും. എല്ലാ ദിവസവും പകൽ 12-നും രാത്രി 8.30-നും അന്നദാനം. പത്രസമ്മേളനത്തിൽ കെ. മാധവൻ, കെ. നാണുക്കുട്ടൻ, എം. വിനോദ്കുമാർ, കെ. രാഘവൻ, സി. വിദ്യാധരൻ എന്നിവർ സംസാരിച്ചു.

No comments